പാലാ നഗരസഭയിൽ തങ്ങളുടെ പിന്തുണ ആർക്കെന്ന് പുളിക്കക്കണ്ടം സ്വതന്ത്ര കൂട്ടായ്മ ഇന്ന് പ്രഖ്യാപിച്ചേക്കും. രാത്രി 7.30ന് മാധ്യമങ്ങളെ കാണാമെന്ന് ബിനു പുളിക്കക്കണ്ടം അറിയിച്ചിട്ടുണ്ട്. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ തങ്ങളുടെ നിലപാട് സ്വതന്ത്ര കൂട്ടായ്മ വ്യക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. കേരള കോൺഗ്രസ് എം ഇന്ന് യോഗം ചേരുന്നുണ്ട്. യുഡിഎഫിന്റെ യോഗവും ഇന്ന് വൈകിട്ട് നടക്കും.
.സ്വതന്ത്രരായി വിജയിച്ച നാല് പേരും യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മുന്നണികൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വലിയ ഡിമാന്റുകൾ തങ്ങൾ വെച്ചിട്ടില്ലെന്ന് ബിനു പറയുന്നു. ചെയർപേഴ്സൺ വൈസ് ചെയർമാൻ സ്ഥാനങ്ങളിൽ അടക്കം ധാരണയാകുന്നതോടെ തെരഞ്ഞെടുപ്പിനു ശേഷം ഉയർന്ന ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം ആകും.
എൽഡിഎഫിലെ ഉന്നതരടക്കം ബിനുവുമായി ചർച്ച നടത്തിയിരുന്നു. പാലാ നഗരസഭയിൽ നഷ്ടപ്പെട്ട ഭരണം തിരികെ പിടിക്കാൻ യുഡിഎഫ് വിട്ടുവീഴ്ചകൾക്ക് തയ്യാറായതായാണ് വിവരം. നാളെ രാവിലെ 10. 30 ന് ആണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments