ഐ എച്ച് ആർ ഡി എ ഐ കോൺക്ലെവ് എജ്യു @ എ ഐ 3.0 യുടെ ഭാഗമായി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇലക്ട്രോണിക്സ് വിഭാഗം, മുട്ടം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ "റോബോ വൈബ് "എന്ന പേരിൽ ഏകദിന ശില്പശാല നടത്തി.
സ്കൂൾ പ്രിൻസിപ്പാൾ ഹണി ജോസ് ശില്പശാല ഉദ്ഘാടനം നടത്തി.ശില്പശാലയോട് അനുബന്ധിച്ച് ഫ്യൂച്ചർ ടെക്നോളജി എന്ന വിഷയത്തിൽ ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഫ്ലവർ എബ്രഹാം മുണ്ടക്കൽ സമ്മാന വിതരണം നടത്തി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments