കോട്ടയം: ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കണമെന്നും നായർ സമുദായത്തോട് കാട്ടുന്ന കടുത്ത അനീതി അവസാനിപ്പിക്കണമെന്നും നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്‌ണൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്വാമിയാർ മഠം ഹാളിൽ വച്ചുനടന്ന നായർ ഐക്യവേദിയുടെ പ്രഥമ കോട്ടയം ജില്ലാ സമ്മേളനവും മന്നത്തു പത്മനാഭൻ്റെ 149-മത് ജയന്തി ആഘോഷവും ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സമുദായാചാര്യൻ മന്നത്തുപത്മനാഭൻ്റെ ചെറുമകൻ ഡോ. ബാലചന്ദ്രൻ വിശിഷ്ടാഥിതിയായിരുന്നു.
രാജ് മോഹൻ കൈമൾ, അഡ്വ. ഭാവന, റ്റി ഡി വിജയൻ നായർ,ബ്രിഗേഡിയർ മോഹനൻ പിള്ള, ശ്രീമതി അമ്പിളി ഗോപകുമാർ, സന്തോഷ്‌കുമാർ വയനാട്, പുല്ലാട് ഗോപൻ, പി ചന്ദ്രശേഖരൻ നായർ, ഡോ വിനുകുമാർ ആലപ്പുഴ, ശ്രീമതി മിനി നന്ദകുമാർ, സുനിൽ നായർ, രാജൻ എം ബി, എന്നിവർ പ്രസംഗിച്ചു.
.സമ്മേളനത്തിൽ വച്ച്, ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 25-ലധികം നായർ പ്രതിഭകളെ ആദരിച്ചു
സമ്മേളനത്തിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ഞുറോളം പ്രതിനിധികൾ പങ്കെടുത്തു
ഡോ. ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് കെ.എം.അനിൽകുമാർ സ്വാഗതവും മനുകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments