മേച്ചാൽ - സ്ഥാപിതമായി 100 വർഷം പൂർത്തിയാകുന്ന സെന്റ്. തോമസ് സി.എസ്.ഐ സഭയുടെ ഒരു വർഷം നീണ്ട ശതാബ്‌ദി ആഘോഷങ്ങൾക്ക് 2025 ഡിസംബർ 21- ന് വിവിധ ആഘോഷപരിപാടികളോടെ സമാപനം കുറിക്കുന്നു.
1925- 'ൽ വിശുദ്ധ തോമസ് അ പ്പോസ്തോലൻ്റെ നാമധേയത്തിൽ ഒരു കൊച്ചു ദേവാലയം നിർമ്മിച്ച് ആരാധന ആരംഭിച്ചു. എന്നാൽ വർഷങ്ങൾക്കു മുമ്പുതന്നെ മേച്ചാൽ പ്രദേശത്തു മറ്റു വിവിധ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറി. താമസമാക്കിയിരുന്നു. AD 1800 കളിൽ മേലുകാവ്, ഇരുമാപ്ര, മങ്കൊമ്പ്, കൂവപ്പള്ളി മുതലായ സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന ഹിന്ദു മല അരയ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന ആളുകൾ പകർച്ചവ്യാദികൾ, പട്ടിണി, ശത്രുക്കളിൽ നിന്നള്ള ഉപദ്രവം മുതലായപ്രതിസന്ധികൾ നേരിട്ട കാലഘട്ടമായിരുന്നു. ഇക്കൂട്ടർക്ക് പാശ്ചാത്യ മിഷനറിമാരായിരുന്ന റവ. ഹെൻട്രി ബേക്കർ ജൂനിയർ, റവ.പെയിന്റർ എന്നിവരിലൂടെ ലഭിച്ച വിദ്യാഭ്യാസത്തിന്റെയും മറ്റു സഹായങ്ങളുടെയും സുരക്ഷിതത്ത്വത്തിൻ്റെയും ഫലമായ ക്രിസ്ത്യാനികളായി മാറിയ ഒരു കൂട്ട ജനങ്ങളുടെ പിൻമുറക്കാരാണ് ഇവിടുത്തെ ആദ്യത്തെ കുടുംബങ്ങൾ.
.ദൈവ ആരാധന ജീവിത വൃതമായിരുന്ന ഈ ജനങ്ങൾക്ക് കാട്ടുമൃഗങ്ങളോടും മലമ്പാമ്പുകളോടും പടവെട്ടി വേണമായിരുന്നു അകലങ്ങളിലുള്ള പള്ളിയിൽ പോയി ആരാധന കഴിക്കാൻ. അവരുടെ സ്ഥിരോത്സാഹവും ദൈവ വിശ്വാസവും തലമുറയെ പറ്റിയുള്ള കാഴ്‌ചപ്പാടും നിമിത്തം കഠിനാധ്വാനത്തിലൂടെ ഒരു കൊച്ചു പള്ളിയും സമീപമായി പള്ളികൂടങ്ങളും നിർമ്മിച്ചു. അതിലൂടെ അടുത്ത തലമുറയ്ക്ക് ദൈവ വിശ്വാസവും വിദ്യാഭ്യാസവും ലഭിക്കുകയും പ്രദേശത്തിന് ഇന്നത്തെ അവസ്ഥ കൈവരിക്കാൻ ഇടയാവുകയും ചെയ്‌തു. ഇവിടെ പുതുക്കി പണിത ദേവാലയം ഇപ്പോൾഈ പ്രദേശത്തിൻ്റെ ലാൻഡ്‌മാ 1ർക്കു കൂടിയാണ്. നൂറു വർഷം തികയുന്ന ഈ പള്ളിയുടെ സെൻ്റിനറി ആഘോഷം 2025 ഡിസംബർ 19, 20, 21 തിയതികളിലായി നടക്കുകയാണ്.'
.ജൂബിലി ആഘോഷങ്ങൾക്ക് സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റർറും ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പും ആയ റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ്, കൊല്ലം കൊട്ടാരക്കര ബിഷപ്പ് റൈറ്റ് . റവ. ജോസ് ജോർജ്, ഈസ്റ്റ് കേരള മുൻ ബിഷപ്പ്. റൈറ്റ്. റവ. ഡോ. കെ.ജി. ഡാനിയൽ, എന്നിവരുടെയും മറ്റു വൈദികരുടെയും നേതൃത്വം ഉണ്ടായിരിക്കും.
ജൂബിലി ദിനങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ സ്നേഹ വിരുന്ന് കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതും സമാപന ദിവസം നടക്കുന്ന പൊതുസമ്മേളനത്തിൽ കോട്ടയം .എം.പി. ശ്രീ.ഫ്രാൻസിസ് ജോർജ്, പാലാ എം.എൽ.എ ശ്രീ. മാണി.സി കാപ്പൻ എന്നിവരുംമറ്റു രാഷ്ട്രീയ സാമൂഹിക നേതാക്കളും
പങ്കെടുക്കുന്നതാണ്.
പത്രസമ്മേളനത്തിൽ ചർച്ച് വികാരി. റവ. പി.വി ആൻഡ്രൂസ് കൈക്കാരൻമാരായ കെ.ജെ ജോസ് കുന്നുംപുറത്ത് , ഗിൽ മോൻ ജോസഫ് തടത്തിപ്ലാക്കൽ എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments