Latest News
Loading...

കരൂരില്‍ സ്വതന്ത്ര പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ചു.




പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലെ തമ്മിലടി മുതലെടുത്ത് സ്വതന്ത്രന്റെ പിന്തുണയോടെ കരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്ത് ഭരണം നിലനിര്‍ത്തി. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സ്വതന്ത്ര അംഗം പ്രിന്‍സ് കുര്യത്താണ് എല്‍.ഡി.എഫ് പിന്തുണയില്‍ വിജയിച്ചത്. 17 അംഗ സമിതിയില്‍ എല്‍.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രര്‍ ഉള്‍പ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു. ഇവിടെ ഒരു സ്വതന്ത്രന്റെ നിലപാടാണ് എല്‍.ഡി.എഫിനെ തുണച്ചത്.



ഇടനാട് വെസ്റ്റ് വാര്‍ഡില്‍ നിന്നുമാണ് പ്രിന്‍സ് കുര്യത്ത് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാലാ നഗരസഭാ ഭരണം സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കി യു ഡി.എഫ് പിടിച്ചെടുത്തതിനുള്ള മധുര മറുപടിയാണ് കരൂരിലെ എല്‍.ഡി.എഫ് ഇടപെടലെന്ന് നേതൃത്വം വിശദീകരിച്ചു. നഗരസഭയില്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് ഒരു സ്ഥാനങ്ങളും നല്‍കിയില്ലെങ്കിലും കരൂരില്‍ മറ്റു സ്ഥാനങ്ങള്‍ എല്ലാം എല്‍.ഡി.എഫിനാണ്. 



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments