സപ്ലൈക്കോ പാലാ ഡിപ്പോയുടെ നേതൃത്വത്തില്‍, മീനച്ചില്‍ താലൂക് ക്രിസ്മസ് -പുതുവത്സര ഫെയര്‍ പാലാ സൂപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ചു. പാലാ നഗരസഭാ കൗണ്‍സിലര്‍ ി ജോസിന്‍ ബിനോ ഉത്ഘാടനം നിര്‍വഹിച്ചു. സപ്ലൈക്കോ പാലാ ഡിപ്പോ മാനേജര്‍ സൗമ്യകുമാരി എം. കെ. അധ്യക്ഷത വഹിച്ചു. യോഗത്തില്‍, ഡിപ്പോ ജൂനിയര്‍ മാനേജര്‍ മഞ്ജു ഇ. ജി. സ്വാഗതം ആശംസിച്ചു. യോഗത്തില്‍ സിപിഐ പാലാ നിയോജക മണ്ഡലം കമ്മിറ്റിയംഗം അജേഷ് കെ. ബി., സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്, ഐ എന്‍ സി പാലാ മണ്ഡലം പ്രസിഡന്റ് എന്‍ സുരേഷ്, എന്‍ സി പി കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാറ്റൂര്‍ ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീമതി സിന്ധുമോള്‍ കെ. കൃതജ്ഞത രേഖപെടുത്തി. ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെ, 13 ഇന സബ്സിഡി സാധനങ്ങള്‍ക്കൊപ്പം, 250 ലധികം ബ്രാന്‍ഡഡ് സാധനങ്ങള്‍ വിപണി വിലയെക്കാള്‍ 5% മുതല്‍ 30% വരെ ആകര്‍ഷണിയമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്. കൂടാതെ ക്രിസ്മസ് കേക്ക്, മസാലകള്‍ ഉള്‍പ്പെടെ 12 ഇനങ്ങള്‍ അടങ്ങുന്ന 667 രൂപ വിലവരുന്ന 'സാന്റാസ് ക്രിസ്മസ് ഗിഫ്റ്റ് ബാഗ്' 500 രൂപക്ക് നല്‍കുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments