Latest News
Loading...

കാറിടിച്ച് വയോധികന് ദാരുണാന്ത്യം.



കിടങ്ങൂരിന് സമീപം കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. പാലാ ഏറ്റുമാനൂർ KSEB ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ്‌ അപകടമുണ്ടായത്. കട്ടച്ചിറ മൂലച്ചിറക്കുന്നേൽ തൊമ്മി തോമസ് എന്ന 78 കാരനാണ് മരണമടഞ്ഞത് ' 


അരൂർ സ്വദേശി ഹാരോൺ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തൊമ്മി തോമസിനെ ഇടിച്ചത്. തുടർന്ന് വാഹനം റോഡരികിലെ ഇലക്ടിക് പോസ്റ്റിലും മതിലിലും ഇടിച്ചു. വൈദ്യുതി പോസ്റ്റ് തകർന്നു വീണു. 



.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. ഇലവീഴാ പൂഞ്ചിറയിലേയ്ക്ക് പോകുകയായിരുന്നു കാർ യാത്രികർ. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments