Latest News
Loading...

പാലായ്ക്ക് ഇനി വനിതാ നേതൃത്വം



അനിശ്ചിതത്വങ്ങൾകൊടുവിൽ ദിയാ ബിനു പുളിക്കകണ്ടം നഗരമാതാവ് ആയി ചുമതലയെറ്റു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്. പാലാ നഗരസഭയിലെ പതിനഞ്ചാം വാർഡിലെ വോട്ടർമാർ നൽകിയ 131 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് ദിയ ചുമതല ഏറ്റത്. ഒരു നാട് യുവത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന് ദീർഘവീക്ഷണം ഉള്ള വികസന കാഴ്ചപ്പാടുകൾ ആണ് ദിയയുടെ മറുപടി. ഉച്ചകഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ മായാ രാഹുൽ വൈസ് ചെയർപേഴ്സൺ ആയി അധികാരമേറ്റു. 




.ഭരണം പിടിക്കാൻ മന്ത്രി വി.എൻ. വാസവന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥിന്റെയും നേതൃത്വത്തിൽ എൽഡിഎഫ് നടത്തിയ തീവ്രശ്രമങ്ങൾ ഫലം കണ്ടില്ല. പുളിക്കകണ്ടം കുടുംബവുമായി നേതാക്കൾ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും അധ്യക്ഷസ്ഥാനം സംബന്ധിച്ച ധാരണയിലെത്താൻ സാധിച്ചില്ല. ഇതോടെ, പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷത്തിരിക്കേണ്ടി വരും എന്നതും ശ്രദ്ധേയമാണ്.



.2023ല്‍ ഒരു കാരണവും ഇല്ലാതെ നഷ്ടമായ തന്റെ നഗരസഭ അധ്യക്ഷ സ്ഥാനമാണ് ബിനു പുളിക്കകണ്ടം മകളിലൂടെ തിരിച്ചുപിടിച്ചത്. ഒരു കുടുംബത്തിലെ മൂന്നുപേർ സ്വതന്ത്രരായി തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ നേരിട്ട വിമർശനങ്ങൾക്കും പരിഹാസനങ്ങൾക്കും ഉള്ള മറുപടിയുമുണ്ട് നഗരസഭ അധ്യക്ഷ കസേരയ്ക്ക് പിന്നിൽ. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പല നഗരസഭയിൽ പിന്തുണ വെണ്ടവർക്ക് മുന്നിൽ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയർപേഴ്സൺ ആക്കണമെന്ന് ആവശ്യമായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിയാ ബിനു ചെയർപേഴ്സൺ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടർ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്.



ആകെ 26 സീറ്റുകളുള്ള നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എൽഡിഎഫ്: 12 സീറ്റുകൾ. യുഡിഎഫ്: 10 സീറ്റുകൾ. സ്വതന്ത്രർ: 04 സീറ്റുകൾ (ഇതിൽ 3 പേർ പുളിക്കകണ്ടം കുടുംബാംഗങ്ങളും ഒരാൾ കോൺഗ്രസ് വിമതനുമാണ്) എന്നിങ്ങനെ ആയിരുന്നു സീറ്റ് നില. പത്തൊൻപതാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമതൻ രാഹുലും പുളിക്കകണ്ടം കുടുംബവും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണമുറപ്പിക്കാൻ ആവശ്യമായ അംഗബലം യുഡിഎഫിന് ലഭിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷന്മാരിൽ ഒരാളായി ചുമതലയേൽക്കുന്ന ദിയ ബിനുവിന് വലിയ വികസന വെല്ലുവിളികളാണ് ഇനി പാലായിൽ കാത്തിരിക്കുന്നത്. 


ഭരണം പിടിക്കാൻ മന്ത്രി വി.എൻ. വാസവന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥിന്റെയും നേതൃത്വത്തിൽ എൽഡിഎഫ് നടത്തിയ തീവ്രശ്രമങ്ങൾ ഫലം കണ്ടില്ല. പുളിക്കകണ്ടം കുടുംബവുമായി നേതാക്കൾ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും അധ്യക്ഷസ്ഥാനം സംബന്ധിച്ച ധാരണയിലെത്താൻ സാധിച്ചില്ല. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments