Latest News
Loading...

കൗൺസിലർ സാവിയോ കാവുകാട്ടിനു 100% ഹാജർ



 പാലാ നഗര സഭയിലെ മുഴുവൻ കൗൺസിൽ യോഗങ്ങളിലും പങ്കെടുത്ത് കൗൺസിലർ
സാവിയോ കാവുകാട്ട്.   2020- 25 കാലയളവിലെ മുഴുവൻ കൗൺസിൽ യോഗങ്ങളിലും  പങ്കെടുത്ത ഏക കൗൺസിലർ എന്ന ബഹുമതിയാണ് അരുണാപുരം 22 -ാം വാർഡ് കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ടിന് ലഭിച്ചത് . 


.നഗരസഭയിൽ ഇരുപത്തിയാറ് കൗൺസിലർമാരാണുളളത്. ഇതിൽ മുഴുവൻ കൗൺസിൽ യോഗങ്ങളിലും കൃത്യമായി പങ്കെടുത്തത് സാവിയോ മാത്രമാണ്. ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ സാവിയോ കാവുകാട്ടിനെ ചെയർമാൻ തോമസ് പിറ്റർ ആദരിക്കുകയും പ്രശസ്തിപത്രം നൽകുകയും ചെയ്തു ഈ കാലയളവിൽ നടന്ന 176 കൗൺസിൽ യോഗങ്ങളിൽ മുഴുവൻ കൃത്യമായി പങ്കെടുത്ത സാവിയോ കാവുകാട്ട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. 


.വാർഡിലെ മുഴുവൻ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തു തീർക്കുകയും വാർഡിൽ കുടിവെള്ള പദ്ധതി, ഹെൽത്ത് സെൻറർ, സ്മാർട്ട് അംകണവാടി തുടങ്ങിയവ സ്ഥാപിക്കുകയും ചെയ്തു നഗരസഭയിൽ എ സി കോൺഫറൻസ് ഹാൾ നിർമ്മാണം, നഗര സൗന്ദര്യവൽക്കരണം, വർക്കിംഗ് വുമൻസ് ഹോസ്റ്റൽ പുനരാരംഭിക്കൽ ,ടൗൺ ബസ്റ്റാൻഡ് വെയിറ്റിംഗ് ഷെഡ് നവീകരണം, അടഞ്ഞുകിടന്നിരുന്ന കടമുറികളും കോംപ്ലക്സ് കളും ലേലം ചെയ്തു നൽകൽ തുടങ്ങി നഗരസഭയിലെ പ്രധാന പ്രവർത്തനങ്ങളിലെല്ലാം മുൻകൈ എടുത്ത് പ്രവർത്തിക്കാനും സാവിയോ കാവുകാട്ടിന് കഴിഞ്ഞു..


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments