Latest News
Loading...

കർഷക കമ്പനികൾ പ്രൊഫഷണൽ സ്ഥാപനങ്ങളാകണം: റെജി വർഗ്ഗീസ്.



സംരംഭകത്വ രംഗത്ത് പ്രൊഫഷണലിസത്തിന് ഏറെ പ്രാധാന്യമുണ്ടന്നും കർഷക കമ്പനികൾക്കും സംഘടനകൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങളാകാൻ സാധിക്കണമെന്നും നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന കർഷക ഉൽപാദക കമ്പനികളുടെ ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, അക്കൗണ്ടൻ്റ്സ് എന്നിവർക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 



.പാലാ ഷാലോമിൽ വെച്ചു നടന്ന സമ്മേളനത്തിൽ പി .എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. അസി ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, പാലാ ഹരിതം എഫ്.പി.ഒ ചെയർമാൻ തോമസ് മാത്യു മണ്ഡപത്തിൽ, ഫാത്തിമാപുരം എഫ് .പി . ഒ ചെയർമാൻ ജോസ് കുരിശുംമൂട്ടിൽ,പള്ളം ബ്ലോക്ക് എഫ്.പി.ഒ ചെയർമാൻ ജയിംസ് പുതുമന ,വൈക്കം ബ്ലോക്ക് എഫ്.പി.ഒ ചെയർമാൻ അഡ്വ. എ. സി. ജോസഫ്, 


.ഈരാറ്റുപേട്ട ബ്ലോക്ക് എഫ്.പി.ഒ ചെയർമാൻ ജിജിമോൻ. വി.റ്റി, പ്രോജക്ട് ഓഫീസർ പി.വി. ജോർജ്‌ പുരയിടം, അക്കൗണ്ട് ഓഫീസർ ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ തല റിസ്സോഴ്സ് പേഴ്സൺമാരായ അജയ് ജോസ്, സതീഷൻ.എ.എൻ, റോണി ജോസ്, സേതു ലക്ഷ്മി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments