പീറ്റര്‍ ഫൗണ്ടേഷന്‍ 10-ാം വാര്‍ഷികത്തോടനുബന്ധി ച്ചു സൗജന്യ ഡയാലിസിസ് ലഭ്യമാക്കാനായി ഷിക്കാഗോയിലെ നൈല്‍സ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന് 2 ഡയാലിസിസ് മെഷീനുകള്‍ നല്‍കി. മരിയന്‍ ആശുപത്രിയുടെ സഹ കരണത്തോടെ നിര്‍ധന വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലി സിസ് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം 4 മെഷീനുകള്‍ നല്‍കിയിരുന്നു. ഡയാലിസിസിന് ആവശ്യമുള്ള കിറ്റും വിതരണം ചെയ്തു. പദ്ധതികളുടെ ഉദ്ഘാടനവും മെഷീനുകളുടെ വെഞ്ചരിപ്പും പാലാ രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍.ഡോ.ജോസഫ് തടത്തില്‍ നിര്‍വഹിച്ചു.
വൃക്കരോഗം, ഹൃദ്രോഗം, സ്‌ട്രോക് തുടങ്ങിയവ ആരംഭത്തില്‍ കണ്ടുപിടിച്ചു തടയുക എന്ന ലക്ഷ്യത്തോടെ റീനല്‍ കാര്‍ഡിയോ മെറ്റബോളിക് സ്‌ക്രീനിങ് ടെസ്റ്റുകള്‍ നടത്താനുള്ള മൊബൈല്‍ ലാബിന്റെ ധാരണാപത്രവും തൃശൂര്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫാ.ജോയി കുത്തൂരിന് കൈമാറി. അമേരിക്കയിലെ കെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, ചെമ്പിളാവില്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണ ത്തോടെയാണ് മൊബൈല്‍ ലാബ് പദ്ധതി നടപ്പാക്കുന്നത്.
മരിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ലിന്‍സി ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷിബു പീറ്റര്‍, തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.മാത്യു തോമസ്, ചീഫ് കണ്‍സല്‍റ്റന്റ് പീഡിയാട്രിഷ്യന്‍ ഡോ.അലക്‌സ് മാണി, കണ്‍സല്‍റ്റന്റ് നെഫ്രോളജിസ്റ്റ് ഡോ.രാമകൃഷ്ണന്‍, ഹോസ്പിറ്റല്‍ ചാപ്ലിന്‍ ഫാ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, ചെറുകര സെന്റ് മേരീ സ് ക്ലാനായ പള്ളി വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, ദീപു പീറ്റര്‍ തോമസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, ശാന്തിഭവന്‍ ചെയര്‍മാന്‍ ഫാ.ജോയി കുത്തൂര്‍, ഡോ.റിഷി സുമന്‍, സിസ്റ്റര്‍ അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments