കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അഭിമുഖ്യത്തിൽ യൂത്ത് വിംഗ് നേതൃത്വം നൽകുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ഡിസംബർ 5 മുതൽ 8 വരെ പുഴക്കര മൈതാനിയിൽ നടക്കും. ഫുഡ് ഫെസ്റ്റിൻ്റെ കാൽനാട്ടൽ കർമ്മം നടന്നു.വ്യാപാര ഭവൻ അങ്കണത്തി നിന്നും ആരംഭിച്ച വാഹന റാലി പാലാ ടൗൺ ചുറ്റി പുഴക്കര മൈതാനിയിൽ സമാപിച്ചു.
കാൽനാട്ടുകർമ്മം യൂണിറ്റ്പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ Ex M.P, മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു. വിസി ജോസഫ്, ജോസ് ചെറുവള്ളി, ബൈജു കൊല്ലംപറമ്പിൽ, ജോൺ മൈക്കിൾ, എബിസിൻ ജോസ്, ജോസ്റ്റിൻ വന്ദന, അനൂപ് ജോർഗോസ്, ആൻ്റണി കുറ്റിയങ്കൽ, ഫ്രഡി ജോസ്, സിറിൽ ട്രാവലോകം തുടങ്ങിയവർ ആശംസകളർപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments