Latest News
Loading...

കാർഷികോത്സവത്തിന് തുടക്കം.



മേലുകവുമറ്റം .സി എസ് ഐ ഈസ്റ്റ് കേരള  മഹായി ഇടവക 15 - മത് കാർഷികോത്സവം മേലുകാവമറ്റം  H R DT സെൻട്രൽ വച്ച്   ഈസ്റ്റ് കേരള മഹായിടവക  അധ്യക്ഷൻ  ബിഷപ്പ്   റൈറ്റ് റവ  വി എസ് ഫ്രാൻസിസ് തിരുമേനിയുടെ അധ്യക്ഷതയിൽ സി.എസ്.ഐ  കൊച്ചിൻ മഹായയിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി  ഉദ്ഘാടനം നിർവഹിച്ചു. റവ. ഡോ  ജോർജ്  കാരംവേലിൽ  (  സെൻ്റ് തോമസ് കാത്തലിക് ചർച്ച് മേലുകവുമറ്റം ) റവ പി സി മാത്യുക്കുട്ടി( ട്രഷറർ  സി എസ് ഐ ഈസ്റ്റ് കേരള ഡയോസിസ് )
 ശ്രീ പി എസ്  ഷാജി (പ്രസിഡൻറ് എസ് എൻ ഡി പി മേലുകാവ് ശാഖ) ശ്രീ വർഗീസ് ജോർജ് പി (ആത്മായ സെക്രട്ടറി  ഈസ്റ്റ് കേരള ഡയോസിസ്) ഇവർ ആശംസകൾ അറിയിക്കുകയും റവ റോയി പി തോമസ്  സ്വാഗതം ആശംസിക്കുകയും ശ്രീ സുരേഷ് ജോസഫ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന കാർഷിക സെമിനാറുകളിൽ മൃഗപരിപാലനം, ക്ഷീരവികസനം, കൃഷിവ കുപ്പ് നടത്തുന്ന പദ്ധതികൾ, വൃക്ഷവിളകളുടെ സാധ്യതകൾ, വിഷരഹിത പച്ചക്കറി, കാർഷിക ക്വിസ്‌മത്സരം, കൃഷി രീതിയും കീടനിയന്ത്രണവും വളപ്രയോഗവും, എന്നീ വിഷയങ്ങളിൽ കൃഷി ഓഫീസേഴ്‌സ് ക്ലാസുകൾ നയിക്കും.




.8-ാം തീയതി നടക്കുന്ന സമാപനസമ്മേളനം ബഹു സഹകരണ ദേവസ്വം വകുപ്പു മന്ത്രി ശ്രീ. വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നതും അവാർഡുകൾ വിതരണം ചെയ്യുന്നതുമാണ്.  മഹായിടവകയിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ്, ഗ്രീൻപാരീഷ് അവാർഡ്, ഭവനോദ്യാന അവാർഡ്, യുവകർഷക അവാർഡ്, കൂടാതെ സമർപ്പിത വിളകൾക്കും, ജീവജാലങ്ങൾക്കും ക്യാഷ് അവാർഡുകളും നൽകുന്നതാണ്.



ഈസ്റ്റ് കേരള മഹായിടവക വിമൻഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ പാചകക്ലാസ്, പാചക മത്സരം, ഭക്ഷ്യമേള, എന്നിവ നടത്തപ്പെടും .കെയ്‌ലിലാൻ്റ് യുത്ത്മൂവ്‌മെൻ്റിൻ്റെ നേതൃത്വത്തിൽ സൗഹൃദ വടംവലി മത്സരം നടത്തപ്പെടും. 6, 7, (വ്യാഴം, വെള്ളി) തീയതികളിൽ വൈകിട്ട് 6.00 മുതൽ കൾച്ചറൽ പ്രോഗ്രാമുകൾ നടത്തപ്പെടുന്നു. മാജിക് ഷോ, കരാട്ടെ പ്രദർശനം മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും.

വിവിധയിനം തുണിത്തരങ്ങൾ, കരകൗശല വസ്‌തുക്കൾ, കാർഷിക വിളകൾ, വിത്തുകൾ, തൈകൾ, ഉപക രണങ്ങൾ, വളങ്ങൾ, വിവിധയിനം ഭക്ഷ്യവസ്‌തുക്കൾ, വാഹന പ്രദർശനം, മറ്റ് നിരവധി സ്റ്റാളുകൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും.
ആദ്യഫല കാഴ്‌ചകൾ സമർപ്പണം, ആരാധന, സമർപ്പിത ആദ്യഫലങ്ങളുടെ ലേലം, എന്നിവയും നടക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments