വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും നിർമ്മാണോൽസുകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെൻ്റ് അൽഫോൻസാ
പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് അരുവിത്തുറ സംഘടിപ്പിക്കുന്ന ആസ്ട്ര - ദി അൽഫോൻസാ എക്സ്പോ 2025 ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 28 -ാം തിയതി വെള്ളിയാഴ്ച രാവിലെ 9. 30 ന് പാലാ സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിക്കും.
വിദ്യാർത്ഥികൾക്ക് അവരുടെ നൂതനമായ പ്രോജക്ടുകൾ പ്രദർശിപ്പിക്കാനും മറ്റു സ്കൂൾ ,കോളേജ് കുട്ടികളുമായി ആശയങ്ങൾ പങ്കുവയ്ക്കാനും സംവാദത്തിൽ ഏർപ്പെടാനും മികച്ച അവസരമാണ് ഈ എക്സ്പോയിലൂടെ സാധ്യമാകുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ ജോർജ് അറിയിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്ന എക്സിബിഷൻ്റെ പ്രവേശനം തികച്ചും സൗജന്യമാണ്. വെള്ളിയാഴ്ച രാവിലെ 9. 30 മുതൽ ഏവർക്കും കാണാൻ അവസരമുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments