പാലാ: ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പാലാ
സെൻ്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ റീൽ മേക്കിങ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 40 ഓളം കുട്ടികൾ തങ്ങളുടെ കലാവാസനയും സാങ്കേതിക മികവും പ്രകടമാക്കിക്കൊണ്ട് മത്സരത്തിൽ പങ്കെടുത്തു.
പാലാ സബ് ഇൻസ്പെക്ടർ ശ്രീ. സുരേഷ് കുമാർ മത്സരത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് കോട്ടയം സൈബർ സെൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശ്രീ. ജോർജ്ജ് ജേക്കബ് സൈബർ സുരക്ഷ എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പാലാ എക്സൈസ് സബ് ഇൻസ്പെക്ടർ ശ്രീ. ഇ ഐ വിജയ രശ്മി ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.
.പരമ്പരാഗത ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിൻ്റെയും മനസാക്ഷിയെ ലഹരിക്കെതിരെ ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് റീൽ മേക്കിങ് മത്സരം സംഘടിപ്പിച്ചത്. മത്സരാർത്ഥികൾ തയ്യാറാക്കിയ നാല്പത് റീലുകളും സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയ സ്റ്റോറികളും വഴി വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഷെയർ ചെയ്തു.
ഇതുവഴി കേരളത്തിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിലേയ്ക്കും ജനങ്ങളിലേയക്കും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയാണ് സ്കൂളിൻ്റെ ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ ശ്രീ. റെജിമോൻ കെ മാത്യു അഭിപ്രായപ്പെട്ടു. വൈറൽ സംസ്കാരത്തിന്റെ ശക്തിയെ നല്ലതിനായി ഉപയോഗിക്കാമെന്ന മികച്ച മാതൃക നല്കിയിരിക്കുകയാണ് സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂൾ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments