Latest News
Loading...

ഭരണങ്ങാനത്ത് വികസന സദസ് സംഘടിപ്പിച്ചു



കോട്ടയം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക് എസ്. ശ്രീകുമാർ പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ അവതരണം നടത്തി.



.പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം, വഴിവിളക്കുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അവ സ്ഥാപിക്കണം എന്നീ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവളളി, , ഗ്രാമപഞ്ചായത്തംഗങ്ങളായ സുധാ ഷാജി, അനുമോൾ മാത്യു, ജോസുകുട്ടി മാത്യു അമ്പലമറ്റത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളായ ടി.ആർ. ശിവദാസ്, സി.എം.സിറിയക്, ടോമി ഉടുംപാറ, തോമസ് കുട്ടി വരിക്കൽ, സ്‌കറിയസ് അയ് പറമ്പിൽ കുന്നേൽ എന്നിവർ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments