പാലായില്‍ ബൈപ്പാസ് റോഡില്‍ ലോറിയില്‍ കൊണ്ടുപോയ മിനി ഹിറ്റാച്ചി താഴേയ്ക്ക് വീണ് അപകടം. പാലാ ബൈപ്പാസില്‍ കോഴാ ജംഗ്ഷനില്‍ ഹമ്പില്‍ കയറിയ ലോറിയില്‍ നിന്നും കെട്ടുപൊട്ടി മണ്ണുമാന്തി യന്ത്രം റോഡില്‍ വാഹനങ്ങളുടെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
അപകടത്തില്‍ ഒരു ഓട്ടോറിക്ഷ, 3 കാറുകള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ട്. ഓട്ടോയുടെ മുന്‍വശം സാരമായി തകര്‍ന്നു. ഓട്ടോഡ്രൈവര്‍ക്ക് പരികേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാറുകള്‍ക്കും സാരമായ തകരാറുകളുണ്ട്. റോഡില്‍ വീണ യന്ത്രത്തിന്റെ ചെയിന്‍ പൊട്ടുകയും ചെയ്തു. ഓട്ടോറിക്ഷയ്ക്ക് പുറമെ ഒരു സ്വിഫ്റ്റ്, ബലേനോ, എര്‍ട്ടിഗ വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
ജൂബിലി തിരുനാളിനെ തുടര്‍ന്ന് ടൗണില്‍ തിരക്കായതിനാല്‍ ബൈപ്പാസിലൂടെയാണ് കൂടുതല്‍ വാഹനങ്ങളും പോയിരുന്നത്. ഇത് മൂലമാണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും ഗുരുതര പരിക്കില്ലെന്നത് ആശ്വാസകരമായി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാലാ പോലീസ് സ്ഥലത്തെത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.webp)



0 Comments