പൂഞ്ഞാർ തെക്കേക്കര കൈപ്പള്ളി മുതുകോര ടൂറിസം ടേക്ക് എ ബ്രേക്ക് ഉദ്ഘാടന ചടങ്ങിൽ നിന്നും താൻ വിട്ടുനിന്നിട്ടില്ലെന്നും തന്നെ വിളിച്ചുവരുത്തി വാഹനം ഏർപ്പാടാക്കാതെ ബുദ്ധിമുട്ടിച്ചെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ . ഒക്ടോബർ 2ന് നടന്ന ഉദ്ഘാടനചടങ്ങിലാണ് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്-ജില്ലാ പ ഞ്ചായത്തംഗവും പങ്കെടുക്കാനാകാതെ പോയത്. ഉദ്ഘാടനം ചെയ്യാൻ അർഹത സ്ഥലം എംഎൽഎയ്ക്കാണെന്നും എംപിയ്ക്കല്ലെന്നും എംഎൽഎ പറഞ്ഞു.
ശുചിത്വമിഷൻ്റെ 30 ലക്ഷവും പഞ്ചായത്തിൻ്റെ 3 ലക്ഷവും ചേർത്താണ് കെട്ടിടം നിർമിച്ചത്. ഈ സാഹചര്യത്തിൽ സർക്കാരിനെ പ്രതിനിധികരിച്ച് എംഎൽഎയാണ് ഉദ്ഘാടകനാകേണ്ടത്. എന്നാൽ മറ്റ് ആവശ്യങ്ങൾക്കായി മണ്ഡലത്തിലെത്തിയ എംപിയെ ഉദ്ഘാടകനാക്കി. തന്നോട് ചോദിക്കാതെയാണ് ഉദ്ഘാടനതീയതി നിശ്ചയിച്ചതും. ഗാന്ധിജയന്തി, വിദ്യാരംഭം എ ന്നിവയുള്ള വിശേഷദിവസമാണ് പരിപാടി നിശ്ചയിച്ചത്. തൻ്റെ സൗകര്യപ്രകാരമല്ല ഉദ്ഘാടനം വച്ചതെന്നും പരിപാടി റദ്ദാക്കാനുള്ള അധികാരം തനിക്കുണ്ടെങ്കിലും താനത് ചെയ്തില്ലെന്നും എംഎൽഎ വ്യക്തമാക്കി. എല്ലാവരെയും തീയതി അറി യിച്ച ശേഷമാണ് നോട്ടീസ് തയാറാക്കിയതെന്നായിരുന്നു വാർഡ് മെംബറുടെ പ്രതികരണം.
.നേരത്തെ നിശ്ചയിച്ച പരിപാടിയ്ക്ക് ശേഷം സ്ഥലത്തെത്തുമെന്നാണ് അറിയിച്ചിരുന്നത്. വേലനിലത്ത് നിന്നും പുറപ്പെട്ട പ്പോഴും വഴിമധ്യേ 2 തവണയും വിളിച്ചിരുന്നു. വാഹനം കൈപ്പള്ളിയിൽ റെഡിയാണെന്നാണ് അറിയിച്ചത്. എന്നാൽ സ്ഥല ത്തെത്തി 20 മിനുട്ട് കഴിഞ്ഞിട്ടും വാഹനമെത്തിയില്ല. എംപി ഉദ്ഘാടനം നടത്തി മടങ്ങുകയും പരിപാടി കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് മടങ്ങിയത്. തന്നെ വിളിച്ചുവരുത്തി കളിയാക്കിയതിന് തുല്യമായിരുന്നു ഇതെന്നും എംഎൽഎ പറഞ്ഞു. എംപിയുമായി ഇറങ്ങിവന്ന ജീപ്പ് ഉടൻ തിരികെ പോയതായും ഇതിനു പിന്നിൽ ചിലരുടെ അജണ്ടയുണ്ടോ എന്ന സംശയമുണ്ടെന്നും എംഎൽഎ ആരോപിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments