പാലാ: കിഴതടിയൂർ പള്ളിയിൽ നിന്ന് മോഷണം പോയ സ്കൂട്ടർ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും പോലീസ് അനങ്ങിയില്ലെന്ന് പരാതി. സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടും മോഷണ സ്ഥലത്ത് എത്തുന്നതിനോ കേസ് രജിസ്റ്റർ ചെയ്യുന്നതിനോ പോലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. സ്റ്റേഷനിൽ മതിയായ വാഹനങ്ങൾ ഇല്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.
.വാഴക്കുളം എലുവിച്ചിറക്കുന്നേൽ രഞ്ജിത്തിൻ്റെ KL 17 J 7136 എന്ന രജിസ്റ്റർ നമ്പറുള്ള സ്കൂട്ടറാണ് മോഷണം പോയത്.ഇന്നലെ 10നു പള്ളി മുറ്റത്തു നിന്നാണ് സ്കൂട്ടർ അപഹരിച്ചത്. തലയിൽ തൊപ്പിയും മാസ്കും ധരിച്ചെത്തിയ മോഷ്ടാവ് 20 മിനിറ്റോളം പള്ളി പരിസരത്തു കൂടി ചുറ്റിക്കറങ്ങിയശേ ഷം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ കയറി ഓടി ച്ചു പോകുകയായിരുന്നു. പള്ളിയിലെ തിരുക്കർമ്മങ്ങളുടെ വീഡിയോ എടുക്കുന്നതിന് എത്തിയതായിരുന്നു രഞ്ജിത്ത്. സ്കൂട്ടറിൽ മെമ്മറി കാർഡുകളും വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നതായി രഞ്ജിത്ത് പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments