Latest News
Loading...

പാലാ സെന്റ് തോമസിന് കായികകിരീടം


പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്നുവന്ന ജില്ലാ സ്‌കൂൾ കായികമേളയിൽ പാലാ സെന്റ് തോമസിന് കിരീടം. 23 സ്വർണവും 16 വെള്ളിയും 7 വെങ്കലവുമടക്കം 170 പോയിൻ്റുകളോടെയാണ് ഓവറോൾ ചാംപ്യൻമാരായത്. 10 സ്വർണവും 12 വെള്ളിയും 7 വെങ്കലവും അടക്കം 93 പോയിന്റ് നേടിയ പൂഞ്ഞാർ എസ്എംവി സ്‌കൂൾ രണ്ടാം സ്ഥാനത്തെത്തി. 42 പോയിൻ്റോടെ കുറുമ്പനാടം സെന്റ് പീറ്റേഴ്‌സാണ് മൂന്നാമത്.




3 ദിവസം നീണ്ട കായികമേളയിൽ 8 മീറ്റ് റെക്കോഡുകളാണ് പിറന്നത്. സീനിയർ ഗേൾസ് 3 കി ലോമീറ്റർ നടത്ത മൽസരത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസിലെ വൈഷ്‌ണവി റെക്കോഡ് നേ ടി. 1500മീറ്റർ  ജൂണിയർ ഗേൾസ്  ഓട്ടത്തിൽ ഭരണങ്ങാനം ജിഎച്ച്എസിലെ നന്ദന ബിജു, 400 മീറ്റ റിൽ ചേർപ്പുങ്കൽ ഹോളി ക്രോസിലെ അയോണ സോണി, ജൂണിയർ ബോയ്‌സ് 100 മീറ്ററിൽ മുരി ക്കുംവയൽ സ്കൂളിലെ ശ്രീഹരി, 4.400 റിലേയിൽ പാലാ സബ്‌ജില്ല, 400 മീറ്റർ ഹർഡിൽസിൽ പാ ലാ സെന്റ് തോമസിലെ എമിൽ ജിജോ എന്നിവർക്കും മീറ്റ് റെക്കോർഡുണ്ട്. സീനിയർ ബോയ്‌സ് ഹൈജംപിൽ മുരിക്കുംവയൽ സ്‌കൂളിലെ ജ്യൂവൽ തോമസ് 2005-06-ലെ 1.85 എന്ന റെക്കോർഡ് തിരുത്തി 2.12 മീറ്റർ ചാടി ചരിത്രം കുറിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments