മറ്റക്കര: അകലക്കുന്നം ഗ്രാമപഞ്ചായത്ത് പട്ടിയാലിമറ്റം ഒന്നാം വാർഡിൽ പകൽവീട് പ്രവർത്തനം ആരംഭിച്ചു. പകൽ വീടിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയിയുടെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ ഭദ്രദീപം തെളിയിച്ചു നിർവ്വഹിച്ചു. പട്യാലിമറ്റംവാർഡിൽ പ്രവർത്തിച്ചു വരുന്ന ജാഗ്രത സമിതിയുടെ കരുതൽ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പകൽവീട് പ്രവർത്തിക്കുന്നത്.
വാർഡിലെ വീടുകളിൽ ഏകാന്തമായി കഴിയുന്ന വൃദ്ധരായ മാതാപിതാക്കളെ പകൽ സമയം സംരക്ഷിക്കുക എന്ന ഉദ്യേശത്തോടെയാണ് പകൽ വീട് പ്രവർത്തനം ആരംഭിച്ചത്. പകൽവീട്ടിൽ എത്തിച്ചേരുന്ന അംഗങ്ങളുടെ മാനസീക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകൾ, മോട്ടിവേഷൻ ക്ലാസ്സുകൾ തുടങ്ങിയവ പകൽവീടിൻ്റെ പ്രവർത്തനങ്ങളെ ആകർഷകമാക്കും എന്ന് ജാഗ്രതാ സമിതി ഭാരവാഹികൾ പറഞ്ഞു.
നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. രാവിലെയും വൈകിട്ടും ചായയും ലഘുഭക്ഷണവും ഉച്ചയ്ക്ക് ഊണും ഇവിടെ എത്തുന്ന അംഗങ്ങൾക്ക് നൽകും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ, മഞ്ഞക്കാവ് ശ്രീരാമകൃഷ്ണ മഠാധിപതി വിശുദ്ധാനന്ദ സ്വാമികൾ, അകലക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്തുക്കുട്ടി ഞായർകുളം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശോക് കുമാർ പൂതമന,
.അകലക്കുന്നം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലതജയൻ, പഞ്ചായത്ത് അംഗങ്ങളായ ബെന്നിജേക്കബ് വടക്കേടം, സീമപ്രകാശ്, മാത്തുക്കുട്ടി ആൻറണി, ജാഗ്രതാ സമിതി കൺവീനർ അഡ്വക്കേറ്റ് ടി പി പ്രദീപ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments