പ്ലാറ്റിനം ജൂബിലിയിലേക്ക് കടന്ന മേവട സുഭാഷ് ഗ്രന്ഥശാലയുടെ അംഗൻവാടി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എ. . മാണി സി. കാപ്പന്റെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ അനുവദിച്ചു. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം എം.എൽ.എ. മാണി സി. കാപ്പൻ നിർവഹിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബാബു കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്. ആർ. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോസി ജോസഫ്, ഗ്രാമപഞ്ചായത്തംഗം മഞ്ജു ദിലീപ്താ ലൂക്ക് ലൈബ്രറി കൗൺസിൽ അംഗം റ്റി. സി. ശ്രീകുമാർ, പി.റ്റി. തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments