Latest News
Loading...

വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും ആദരവും



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി- കടലാടിമറ്റം വാർഡുകളിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30 ന് കുന്നോന്നി സാംസ്കാരിക നിലയത്തിൽ വെച്ച് നടത്തപ്പെടും. പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി പി.ആർ അനുപമ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. 



 ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ ഹരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന മധുമോൻ, നിഷ സാനു തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.പൊതുസമ്മേളനത്തോടനുബന്ധിച്ച് വാർഡുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, അങ്കണവാടി ആശാവർക്കർ, ഹരിത കർമ്മ സേന, കുടുംബശ്രീ സംരംഭക യൂണിറ്റുകൾ, എൻ.ആർ.ഇ.ജി വർക്കേഴ്സ് എന്നിവരെ ആദരിക്കും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments