Latest News
Loading...

പാലായിൽ നിന്നും ബാംഗ്ലൂരിലേക്ക് KSRTC സ്വിഫ്റ്റ് ഗരുഡ പ്രീമിയം എ.സി സർവ്വീസ്



പാലായിൽ നിന്നും ബാംഗ്ലൂരിലേക്ക് KSRTC സ്വിഫ്റ്റ് ഗരുഡ പ്രീമിയം എ.സി സർവ്വീസ് ആരംഭിച്ചു . പുതിയ സർവ്വീസിൻ്റെ ഫ്ലാഗ് ഓഫ്  മാണി സി കാപ്പൻ MLA നിർവ്വഹിച്ചു. രാത്രി 10.30 ന് പാലായിൽ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 8.30 ന് ബാംഗ്ലൂരിൽ എത്തും. രാത്രി 8.30 ന് ബാംഗ്ലൂരിൽ നിന്നും തിരികെപുറപ്പെടുന്ന സർവ്വീസ് പുലർച്ചെ 5.30 ന് പാലായിലെത്തും 


.പാലാ മൈസൂർ ബാംഗ്ലൂർ ഗരുഡ പ്രീമിയം Alc എയർബസ് തൊടുപുഴ മൂവാറ്റുപുഴ തൃശൂർ നിലമ്പൂർ മൈസൂർ വഴി യാണ് ബാംഗ്ലൂരിലെക്ക് സർവ്വീസ് നടത്തുന്നത്. സാധാരണ ദിവസങ്ങളിൽ 1111 രൂപയാണ് ടിക്കറ്റ് നിരക്ക് ഉത്സവദിവസങ്ങളിൽ 1300 വരെയാകും. ഫ്ലാഗ് ഓഫ് ചടങ്ങിൽ ATO അശോക് കുമാർ കൺട്രോളിംഗ് ഇൻസ്പക്ടർ ജോസഫ്. ഡിപ്പോ എൻജിനിയർ പ്രശാന്ത് കൈമൾ Tvജോർജ്, തങ്കച്ചൻ മുളകുന്നം, പ്രശാന്ത് നന്ദകുമാർ, ജോയി കളരിക്കൽ, ഔസേപ്പച്ചൻ ഓടയ്ക്കൽ, MP കൃഷ്ണൻ നായർ,തുടങ്ങിയവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments