ഈരാറ്റുപേട്ട ഉപജില്ല കായികോത്സവത്തിൽ ജി എം എൽ പി എസ് ഈരാറ്റുപേട്ട എൽ പി വിഭാഗം ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കി. ഗവൺമെൻറ് സ്കൂൾ ഓവറോൾ,എൽ പി കിഡീസ് ബോയ്സ് റണ്ണേഴ്സ്, എൽ പി കിഡീസ് ഗേൾസ് വിന്നേഴ്സ്, എൽ പി മിനി ഗേൾസ് റണ്ണേഴ്സ് എന്നിവയ്ക്ക് പുറമേ ആറ് ഫസ്റ്റും, മൂന്ന് സെക്കൻ്റും, മൂന്ന് തേർഡും കരസ്ഥമാക്കിയാണ് ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കിയത്.
വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ക്ഷേമ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.പി എം അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് തൽഹത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ്,അഷറഫ് പി. എസ്,ഷാജിന കെ.എ, ജാസ്മിൻ വി. ഇ എന്നിവർ അനുമോദന പ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതവും,സജിത്ത് ഇ.എസ് നന്ദിയും പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments