2025 ഡിസംബർ 31 മുതൽ 2026 ജനവരി 7 വരെ ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഫുഡ് ഫെസ്റ്റ് ആൻ്റ് ഫ്ലവർ ഷോയുടെ ലോഗോ പ്രകാശനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. ഈരാറ്റുപേട്ടയിൽ ആദ്യമായി എത്തുന്ന ഫുഡ് ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കും സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള പങ്കാളിത്തവും പൂർണ സഹകരണവും ഉണ്ടാകുമെന്ന് എം എൽ എ പറഞ്ഞു.
മുൻ നഗരസഭാ ചെയർമാൻ വി എം സിറാജിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ ഒരുകൂട്ടം വിദ്യാഭ്യാസ പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകൃതമായ ഇ ഫോമാണ് പരിപാടിയുടെ സംഘാടകർ. ലോഗോ പ്രകാശനച്ചടങ്ങിൽ വി എം സിറാജ് അധ്യക്ഷത വഹിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments