പാലാ ഐങ്കൊമ്പില്‍ ആന ഇടഞ്ഞു. വേണാട്ടു മറ്റം ഗോപാലന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞ് പാലാ തൊടുപുഴ റോഡിലൂടെ ഓടിയത്. ഐ്ങ്കൊമ്പ് ജംഗ്ഷനുസമീപം വീടുകളുടെ മുറ്റത്തേക്ക് ഓടിക്കയറിയ ആന കാറുകളും വിവിധ സാധന സാമഗ്രികളും നശിപ്പിച്ചു.
കടകളുടെ ചില്ലു തകര്‍ത്തും ഫര്‍ണിച്ചറുകള്‍ ചവിട്ടിത്തെറിപ്പിച്ചും നാശനഷ്ടമുണ്ടാക്കി റോഡരികില്‍ കിടന്ന വാഹനങ്ങളും ആന തകര്‍ത്തു ആനയുടെ ഉടമസ്ഥന്റെ പുരയിടത്തില്‍ തളച്ചിരുന്ന ആനയാണ് തോട്ടില്‍ കുളിപ്പിക്കുന്നതിനിടയില്‍ പിണങ്ങി ഓടിയത്.
റോഡിലൂടെ ഓടിയ ശേഷം സമീപത്തെ തോട്ടത്തില്‍ കയറി ആന ഓട്ടം തുടര്‍ന്നു.ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവി ലാണ് പാപ്പാന്മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ തളച്ചത്. 4 മണിയോടെയാണ് ആനയെ തളച്ചത്.
റോഡിലൂടെയും വീടുകള്‍ക്ക് സമീപവുമെല്ലാം ആന ഓടിയെത്തിയെങ്കിലും ആര്‍ക്കും പരിക്കില്ല ആന ഇടഞ്ഞ സംഭവ മറിഞ്ഞ് നിരവധി യാളുകളെത്തിയിരുന്നു പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍നിയന്ത്രിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments