Latest News
Loading...

കമ്പ്യൂട്ടർ പരിശീലനം നൽകി.




പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മനസ്സിലാക്കിയ റോബോട്ടിക്സ്, ഗെയിമിംഗ് മേഖലകളിലെ അറിവുകളാണ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പകർന്നു നൽകിയത്. 



.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 'കുട്ടി ടീച്ചേഴ്സ്. കോം ' എന്ന പ്രത്യേക പദ്ധതിയിലൂടെ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് ക്ലാസുകൾ നയിച്ചത്. ക്ലബ് അംഗങ്ങളായ കൃഷ്ണാനന്ദ് എസ്., മാത്തുക്കുട്ടി ജോബി, അലീന ആന്റണി, ജ്യോതികൃഷ്ണ ആർ. എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റേഴ്സ് ആയ സി. ത്രേസ്യാമ്മ പോൾ, വിദ്യാ കെ. എസ്. എന്നിവരാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments