പാലായിൽ വെള്ളിയാഴ്ചയും ബസ് ജീവനക്കാരുടെ പണിമുടക്ക് തുടരും. വെള്ളിയാഴ്ച മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പണിമുടക്കിൽ താലൂക്കിലെ മുഴുവൻ ബസ് ജീവനക്കാരും പങ്കെടുക്കും.
കൊട്ടാരമറ്റം സ്റ്റാൻ്റിൽ ബസ് ജീവനക്കാരെ മർദ്ദിച്ച SFI , DYFI പ്രവർത്തകർക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന ആവശ്യമായാണ് പണിമുടക്ക് . അധികാരം കയ്യിലുണ്ടെന്നും നടപടി ഉണ്ടാകുകയില്ലെന്നും കരുതി അക്രമം നടത്തുന്ന തിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് പണിമുടക്കെന്ന് നേതാക്കൾ പറഞ്ഞു
.പൊലീസുദ്യോഗസ്ഥർ സ്ഥലത്തുണ്ടായിട്ടും അക്രമം തടയാൻ ശ്രമിച്ചില്ല . പൊലീസ് അനങ്ങാപ്പാറ നയം തുടർന്നാൽ ജില്ലാതലത്തിൽ പണിമുടക്ക് നടത്തുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേനെത്തിൽ തൊഴിലാളി സംഘടനാ നേതാക്കളായ രാജേഷ്, ബിബിൻ ,ദിലീപ് BMS ജനറൽ സെകട്ടറി രതീഷ് കെ രാജ് BMS പാലാ മേഖലാ സെക്രട്ടറി Rശങ്കരൻ കുട്ടി എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments