പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കടനാട് ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. കൊല്ലപ്പള്ളി ഫ്ലഡ്ലൈറ്റ് വോളിമ്പോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു.
നിരവധി ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കൊഴുവനാൽ ഫൊറോനയിലെ പൈക യൂണിറ്റ് ചാമ്പ്യന്മാരായി. കടനാട് ഫൊറോന ടീം, അരുവിത്തുറ യൂണിറ്റ് ടീം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എസ്എംവൈഎം കടനാട് ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ ട്രോഫികൾ വിതരണം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments