അദിഥി നമ്പൂതിരി കൊലപാതക കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം. സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും റംല ബീഗവും കുറ്റക്കാരെന്ന് ഹൈകോടതി. ഇരുവരും ചേര്‍ന്ന് കുട്ടിയെ പട്ടിണിക്കിട്ടും പീഢിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. 2 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണം. 6 വയസുകാരിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിവിധിയുണ്ടാകുന്നത്.
കുട്ടിക്കെതിരെയുള്ള പീഢനത്തിന് 10 വയസുകരാനായ സഹോദരന്‍ ദൃക്‌സാക്ഷിയാണെന്ന് കോടതി പറഞ്ഞു. ബിലാത്തിക്കുളം ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്നു സുബ്രഹ്‌മണ്യന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ ഭാര്യ ശ്രീജ ഒരു അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടി നേരത്തെ പലതവണ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പെല്‍വിക് മേഖലയില്‍ ഉണ്ടായ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
2013 ഏപ്രില്‍ 23നാണ് ബിലാത്തിക്കുള്ള ബിഇഎം യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അതിദി എസ് നമ്പൂതിരി മരിച്ചത്. പൊള്ളലും മര്‍ദ്ദനവുമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടിണിയ്ക്കിട്ടും, മര്‍ദ്ദിച്ചും അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും രണ്ടാനമ്മ റംല എന്ന ദേവികയും കുട്ടിയെ കൊന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
ഞരമ്പിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാ്ണ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എന്നാല്‍ ഇത് അച്ഛനമ്മമാര്‍ വരുത്തിയതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. പരമാവധി ശിക്ഷയായ മൂന്ന് 3 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും കോഴിക്കോട് അഡീഷണല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചു. ഇതില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് പുതിയ വിധി വന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments