ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ച് പുതിയതായി 11 പോസ്റ്റുകള്‍ സ്ഥാപിച്ച് സ്ട്രീറ്റ് ലൈന്‍ വലിച്ച് ആശ്രമം റോഡിലുള്ള 22 ഇലക്ട്രിക് പോസ്റ്റുകളിലും 30 വാട്ടിന്റെ എല്‍.ഇ.ഡി. ബള്‍ബോടുകൂടിയ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതോടെ മുത്തോലി സെന്റ് ജോണ്‍സ് ആശ്രമം റോഡ് പ്രകാശപൂരിതമായി. മുത്തോലി ആശ്രമത്തിലേക്ക് നൂറുകണക്കിന് ആളുകള്‍ എത്തിച്ചേരുന്ന ഈ റോഡില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതുമൂലം രാത്രികാലങ്ങളില്‍ കൂരിരുട്ടായിരുന്നു. ഈ റോഡ് ഉപയോഗിക്കുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും ഈ പദ്ധതി വളരെയേറെ പ്രയോജനപ്രദമായി.
പുതിയതായി സ്ഥാപിച്ച തെരുവുവിളക്കുകളുടെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ മുത്തോലി സെന്റ് ജോണ്‍സ് ആശ്രമം പ്രയോര്‍ ഫാ. മാത്യു ആനത്താരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് ഐക്കര, മുത്തോലി ഈസ്റ്റ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി കൊമ്പനാല്‍, ബാങ്ക് ബോര്‍ഡ് മെമ്പര്‍മാരായ ജേക്കബ് മഠത്തില്‍, ജോസ് നരിക്കാട്ട്, റെജി കടൂക്കുന്നേല്‍, ജോസ് കാനാട്ട്, അവിനാഷ് വലിയമംഗലം, മുന്‍ പഞ്ചായത്ത് മെമ്പര്‍ ജോയി കുന്നപ്പള്ളി, റോമി ഞാറ്റുകാലകുന്നേല്‍, മാത്യു ഫിലിപ്പ് നരിക്കാട്ട്, പോള്‍ ചെറുകരകുന്നേല്‍, തോമസ് മണ്ണൂര്‍, തങ്കച്ചന്‍ പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments