എസ്. എൻ ഡി. പി. യോഗം 2148-ാം നമ്പർ തീക്കോയി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവൻ്റെ 171-ാമത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. തീക്കോയി ടൗണിലുള്ള ഗുരുമന്ദിരത്തിൽ ആ ച്ചൂക്കാവ് ക്ഷേത്രം മേൽശാന്തി ബിനോയി ശാന്തിയുടെ നേതൃത്വത്തിൽ ഗണപതി ഹോമം, ഗുരുപൂജ, തുടങ്ങിയ വിശേഷാൽ പൂജകൾ നടന്നു
രാവിലെ 9.30 ന് കല്ലത്തുള്ള ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ചതയ ദിനഘോഷയാത്ര ആരംഭിച്ച് തിക്കോയി ടൗൺ ഗുരുമന്ദിരത്തിൽ നിന്നുള്ള ഘോഷയാത്രയുമായി ഒത്തു ചേർന്ന് പോസ്റ്റോഫീസ് ജംഗ്ഷനിൽ വച്ച് അറു കോൺ മല ഗുരു പ്രഭാ കുടുംബയൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയുമായി സംഗമിച്ച് തീക്കോയി ടൗൺ വഴി ആച്ചൂക്കാവ് ക്ഷേത്രത്തിൽ സമാപിച്ചു.
ഘോഷയാത്രക്ക് ശാഖാപ്രസിഡൻ്റ് -പി. ജി. ദീപേഷ് പറയം ചാലിൽ , വൈസ് പ്രസിഡൻ്റ് ഒ എൻ മനോജ് ഓലേടത്ത്, സെക്രട്ടറി പി.റ്റി. രവി പുലിയള്ളും പുറത്ത്, വനിതാ സംഘം ഭാരവാഹികളായ ഷൈലജ ശിവൻ, പുഷ്പലത ഹരിദാസ്, സുലോജന രാജൻ, കിരൺ മോഹനൻ വിനീത് മധു, ശാഖാ മുൻ പ്രസിഡൻ്റ് റ്റി.കെ. ബാലകൃഷ്ണൻ , ഇ.ഡി. രമണൻ ഇട്ടി പറമ്പിൽ, സി. ബി. റെജി, ജിജോ ഗോപി, എൻ. ആർ. റെജി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടന്ന ഗുരു പൂജക്കും സമൂഹപ്രാർത്ഥനക്കും ശേഷം ചതയ ദിന സദ്യയും നടന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments