Latest News
Loading...

ഓണോൽസവ് 2025 വിപുലമായ ഓണാഘോഷ പരിപാടികൾ



പ്രവിത്താനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രവിത്താനം ടൗണിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി. വിവിധ കലാ കായിക പരിപാടികൾ ,മലയാളി മങ്കയെ തെരെഞ്ഞെടുക്കൽ, മികച്ച വ്യാപാരി, മികച്ച കർഷകൻ, മികച്ച സാമൂഹിക പ്രവർത്തക, മികച്ച ഡ്രൈവേഴ്സ്, മികച്ച തൊഴിലാളി, മികച്ച ഡോക്ടർ മികച്ച ക്ഷീര കർഷകൻ എന്നിവരേയുംതെരെഞ്ഞെടുത്ത് അവാർഡ് നൽകി 




.സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് ഗവൺമെൻ്റ് മുൻ ചീഫ് വിപ്പ് ശ്രീ പി സി ജോർജ് ഉദ്ഘാടനം ചെയ്തു വ്യാപാരി വ്യവസായി പ്രസിഡൻ്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ സമ്മാനദാനം നിർവ്വഹിച്ചു. 


.പ്രവിത്താനം ഫൊറോന പള്ളി വികാരി റവ ഫാദർ. ജോർജ് വെളൂപ്പറബ്ബിൽ ഓണം സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ശ്രീമതി നിർമ്മലാ ജിമ്മി, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ വിനോദ് ചെറിയാൻ,എൽസമ്മ ജോർജ്ജുകുട്ടി, സുജിത്ത് ജി നായർ, ഷാജി ബി തോപ്പിൽ, സെൻ തേക്കും കാട്ടിൽ,ജിമ്മിച്ചൻ സി എ ,ഹരി തോപ്പിൽ, എന്നിവർ പ്രസംഗിച്ചു........


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments