മേലുകാവ് : സമൂഹത്തിലെ ജീർണതകൾക്കെതിരെ പോരാടൻ ക്രിസ്തീയ ജീവതത്തിലൂടെ വിശ്വാസികൾ ശക്തിപ്പെടണമെന്നും
സഭയിലും, സമൂഹത്തിലും വർധിച്ചു വരുന്ന അനാത്മീകമായ പ്രവണതകൾ ഇല്ലാതാക്കണമെന്നും ബിഷപ് വി.എസ്. ഫ്രാൻസിസ് പ്രസ്താവിച്ചു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 45-ാം മത് കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം -കൊട്ടാരക്കര ബിഷപ് ജോസ് ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി.
.മഹായിടവക ഭാരവാഹികളായ റവ. പി.സി. മാത്യൂകുട്ടി, റവ. ടി.ജെ.ബിജോയി ,
വർഗീസ് ജോർജ് പി., ടി. ജോയികുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ ഇന്ത്യയിലെ വിവധയിടങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെയുള്ള നിലപാട് കൗൺസിലിൽ ചർച്ചയാകും.
.കൂടാതെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ സഭയുടെ രാഷ്ട്രീയനിലപാടുകളും, മലയോര മേഖലകളിൽ രൂക്ഷമായ വന്യമൃഗശല്യം ഇല്ലാതാക്കാൻ നടപടിയെടുക്കണണെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും, കേരള ഗവൺമെൻറ് സർവീസ് പെരുമാറ്റ (ഭേദഗതി) ചട്ടങ്ങൾ നിയമത്തിൽ കൂട്ടിച്ചേർത്ത് 67 (a)നിയമം റദ്ദു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുന്നയിക്കുകയും, സംസ്ഥാനത്ത് നിയമങ്ങൾ ലഘൂകരിച്ചുകൊണ്ട് ജനവാസ മേഖലകളിൽ പാറഖനത്തിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടും.
ഇടുക്കി,കോട്ടയം, എറണാകുളം ജില്ലകളിലെ സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് (വ്യാഴം ) സമാപിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments