കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര ജൂബിലിയോട് അനുബന്ധിച്ച് ഇടവകയിലെ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ‘കാവലും കരുതലും ’ എന്ന പേരിൽ ഒരു പേരെന്റ്റിംഗ് സെമിനാർ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഹാളിൽ വച്ച് നടത്തി.
കാഞ്ഞിരമറ്റം ഇടവകയിൽ പ്രവർത്തിക്കുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റി ഹോളി ക്രോസ്സ് കോൺഫെറെൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി സൊസൈറ്റിയുടെ പാലാ സെൻട്രൽ കൗൺസിൽ അദ്ധ്യാൽമികോപദേഷ്ടാവ് റവ.ഫാ.ജോസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
.കുട്ടികളും യുവാക്കളും ഈയിടെ കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ച സെന്റ് കാർലോ അക്യൂട്ടീസ്, സെന്റ് പിയർ ജോർജിയോ ഫ്രസാറ്റി എന്നിവരെ പിന്തുടർന്ന് സമൂഹ നന്മക്കായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മാർ സ്ലീവാ ഇടവക വികാരി റവ. ഫാ. ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സൊസൈറ്റിയുടെ ഹോളി ക്രോസ്സ് കോൺഫെറെൻസ് പ്രസിഡന്റ് ശ്രീ രാജൻ തോമസ് ഓലിക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റെജി സെബാസ്റ്റ്യൻ, റവ.ഫാ.ജോസഫ് മഠത്തിപ്പറമ്പിൽ, ശ്രി ടോമിച്ചൻ കെ എസ്.പിരിയമ്മാക്കൽ എന്നിവർ പ്രസംഗിച്ചു.
സാജൻ പാപ്പച്ചൻ നടത്തിയ ഓഡിയോ വിഷ്വൽ പരിപാടി മാതാപിതാക്കൾക്കും മക്കൾക്കുമിടയിലെ സ്നേഹവും പരസ്പരമുള്ള കരുതലും വർധിപ്പിക്കുവാൻ ഇടയാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments