Latest News
Loading...

പതിനൊന്ന് നിർധന കുടുംബങ്ങൾക്ക് സ്നേഹവീടുകൾ



കരൂർ ഞാവള്ളിൽ ആണ്ടൂക്കുന്നേൽ കുട്ടപ്പൻ - സിസിലി ദമ്പതികളുടെ  ഓർമ്മയ്ക്കായി പതിനൊന്ന് നിർധന കുടുംബങ്ങൾക്ക് സ്നേഹവീടുകൾ നൽകുന്നു.  ഞാവള്ളിൽ ആണ്ടൂക്കുന്നേൽ കുര്യൻ ചാണ്ടി മെമ്മോറിയൽ ഇൻഫന്റ് ജീസസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് 11 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചത് ഇതോടൊപ്പം 14 വീടുകളുടെ ശിലാസ്ഥാപനവും നടക്കും. 11. വീടുകളുടെ വെഞ്ചിരിപ്പും മറ്റ് പതിനാല് വീടുകളുടെ കല്ലിടീൽ ചടങ്ങും സെപ്റ്റംബർ18-ാം തീയതി നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.





കരൂർ വൈദ്യശാലപ്പടിയിലെ ഇൻഫന്റ് ജീസസ് നഗറിലാണ് പതിനൊന്ന് വീടുകളും ഒരുങ്ങിയിട്ടുള്ളത്. നാനാജാതി മതസ്ഥരായ അർഹരായ പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തിയാണ് വീടുകൾ നിർമ്മിച്ച് കൊടുത്തിട്ടുള്ളത്. 
.18-ാം തീയതി വൈകിട്ട് 3 മണിക്ക് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ വെഞ്ചിരിപ്പും ആശീർവാദ കർമ്മവും നിർവ്വഹിക്കും. ഇതോടൊപ്പം ഓഫീസ് സമുച്ചയത്തിൻ്റെ ഉദ്ഘാടനവും പതിനാല് വീടുകളുടെ കല്ലിടീൽ ചടങ്ങും നടക്കും.

മന്ത്രിമാരായ വി.എൻ. വാസവൻ, എം.ബി. രാജേഷ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പി.മാരായ ഫ്രാൻസീസ് ജോർജ്ജ്, അടൂർ പ്രകാശ്, ജോസ് കെ. മാണി, മാണി സി. കാപ്പൻ എം.എൽ.എ., കരൂർ പഞ്ചായത്ത് പ്രസിഡന്റ്റ് അനസ്യ രാമൻ,ഡിവൈൻ റിട്രീറ്റ് സെൻ്റർ ഡയറക്ട‌ർ ഫാ. ജോർജ്ജ് പനയ്ക്കൽ, അന്ത്യാളം പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേൽ, കരൂർ പള്ളി വികാരി ഫാ. ഫിലിപ്പ് കുളങ്ങര എന്നിവർ സന്നിഹിതരായിരിക്കും


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments