രാമപുരം വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. രാമപുരം സെന്റ് ജോസഫ് യുപി സ്കൂൾ വെള്ളിലാപ്പള്ളിയിൽ വച്ച് രാമപുരം എ ഇ ഒ ശ്രീമതി ജോളിമോൾ ഐസക് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണത്തിന്റെ നന്മയും വിശുദ്ധിയും എല്ലാവരിലും പുലരട്ടെ എന്ന് എ ഇ ഒ ആശംസിച്ചു. അത്തപ്പൂക്കളം, ഓണക്കളികൾ, കലാപരിപാടികൾ എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
.ഓണസദ്യയ്ക്ക് ശേഷം മത്സരങ്ങളിൽ വിജയികളായവർക്ക് രാമപുരം എ ഇ ഒ ജോളി മോൾ ഐസക്, സൂപ്രണ്ട് ശ്രീ. മനോജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വരും വർഷം സബ്ജില്ലയിലെ അധ്യാപകരെ കൂടി പങ്കെടുപ്പിച്ച് വളരെ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നതാണെന്ന് ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി രാജേഷ് എൻ വൈ പറഞ്ഞു.
.രാമപുരം ഉപവിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റർമാർ, എ ഇ ഓഫീസിലെ സ്റ്റാഫ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ഫോറം ജോയിന്റ് സെക്രട്ടറി ജോസ് രാഗാദ്രി, എ ഇ ഒ സൂപ്രണ്ട് മനോജ്, ഫോറം ട്രഷറർ മിനിമോൾ സിസ്റ്റർ ഡോണ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ,ജോജോ തോമസ്, ബീന ജോസഫ് എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments