സോഷ്യൽ മീഡിയയിലെ പരസ്യത്തിൽ വിശ്വസിച്ച് 2024 ജൂൺ 25ന് പഴയ സ്വർണം നൽകി പാദസരം വാങ്ങി. ഇത് ഒരു മാസത്തിനുള്ളിൽ പൊട്ടിപ്പോയി. ജ്വല്ലറിയെ സമീപിച്ചപ്പോൾ പാദസരം നന്നാക്കി നൽകാമെന്നും തുക തിരികെ നൽകാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് ലിൻസി കമ്മീഷനിൽ പരാതി നൽകിയത്.പാദസരം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തിൽ പൊട്ടിയതല്ലെന്നും നിർമാണത്തിലെ പാകപ്പിഴയാണെന്നുംകമ്മീഷന് അപ്രൈസർ റിപ്പോർട്ടു നൽകി.
പാദസരത്തിന് ചെലവായ 36200 രൂപയും ഒൻപതു ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായി പതിനായിരം രൂപയും കോടതി ചെലവിനത്തിൽ 2000 രൂപയും നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ആഭരണം പൊട്ടിപോകില്ലെന്ന് ഉറപ്പു നൽകിയ സോഷ്യൽ മീഡിയ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണമെന്നും അഡ്വ.എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു,കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദ്ദേശം നൽകി.

വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

0 Comments