BJP കുടക്കച്ചിറ വാർഡ് സമ്മേളനവും മൻ കീ ബാത്തും കുടക്കച്ചിറ സഹകരണ ബാങ്ക് ഹാളിൽ പ്രസിഡന്റ് സുരേഷ് പതിക്കിയിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സുമിത് ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ശ്രീ N K ശശികുമാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ച് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ബിനീഷ് ചൂണ്ടച്ചേരി, ജില്ലാ സെക്രട്ടറി ശ്രീ സുദീപ് നാരായണൻ മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ ശ്രീ സുരേഷ് ഏഴാച്ചേരി, ശ്രീ മഹേഷ് ബി, ശ്രീമതി ഗിരിജ ജയൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ ബിനു കെ ആർ തുടങ്ങിയവർ ആശംസ അർപ്പിച്ചു.
യോഗത്തിന് ശ്രീ പ്രദീപ് കുടക്കച്ചിറ സ്വാഗതവും അജിത് കൊച്ചിക്കാട്ടിൽ കൃത്ഞതയും അർപ്പിച്ചു. ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ശ്രീ നവിൽ ടോം ജയിംസ് കണ്ണാട്ട്, ശ്രീ തോമസ് PO ഇല്ലത്തു പറമ്പിൽ, ശ്രീ സുധീഷ് രാജ് സുനിദീഷ് ഭവൻ, ശ്രീ കുമാരൻ ചെരക്കത്തടത്തിൽ, ശ്രീ സുരേഷ് മാളികശ്ശേരിയിൽ,എന്നിവരെ ജില്ലാ അധ്യക്ഷൻ ശ്രീ ലിജിൻ ലാൽ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു.
യോഗത്തിന് പ്രവീൺ കെ എസ്, രാജേഷ് പാലാക്കാപടവിൽ, വിനോദ് വടുതലയിൽ, ബിജു കോട്ടയിൽ, അനന്ദു കോട്ടയിൽ, ദിജി സുരേഷ് പതിക്കിയിൽ, ആതിര രാജേഷ് പാലാക്കാപടവിൽ, അജയ്കുമാർ കോട്ടയിൽ, സാബു കാട്ടെഴത്തു, സുധാകരൻ കോട്ടയിൽ, വേണു മ്ലാവറയിൽ, അഭിലാഷ് തടത്തിൽ, ശ്രീകാന്ത് നമ്പൂതിരി വടുതലായിൽ ഇല്ലം തുടങ്ങിയവർ നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments