ഈരാറ്റുപേട്ടയിൽ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ
ഈലക്കയത്ത് വച്ചാണ് അപകടം.
വളവ് തിരിയാതെ ബൈക്ക് നേരെ എതിർവശത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അഭിജിത്ത് ഉറങ്ങിപ്പോയതാകാം എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments