തിരുവനന്തപുരത്ത് യോഗത്തിനിടെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ എംഎല്‍എ കുഴഞ്ഞുവീണു മരിച്ചു. റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആശുപത്രിയിലെത്തിച്ചതിനു ശേഷമാണ് മരിച്ചത്. എംഎന്‍ സ്മാരകത്തിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകും.
.2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments