രാമപുരം പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയമായ രാമപുരം SH LP സ്കൂളിൽ
കർഷക ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുന്നതിനും കാർഷികവൃത്തിയോടുള്ള താല്പര്യം വളർത്തുന്നതിനും ഉപകരിക്കും വിധം കർഷകദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം യോഗത്തിന് അധ്യക്ഷത വഹിച്ചു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക് യോഗം ഉദ്ഘാടനം ചെയ്തു.







.യോഗത്തിൽ നവീനകൃഷി രീതിയായ open precision farming സ്കൂളിൽ നടപ്പിലാക്കിയ കർഷക വിദഗ്ധരായ ശ്രീ ഡെൻസിൽ ജോസ്, ശ്രീ ബിനീഷ് അഗസ്റ്റിൻ എന്നിവരെ സ്കൂൾ മാനേജർ memento നൽകി ആദരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങളുടെ പ്രദർശനം കുരുന്നുകൾക്ക് ഒരു പുത്തൻ അനുഭവമായി 


.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യൂസ് സ്വാഗതം ആശംസിച്ചു പിടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ചടങ്ങിൽ പി ടി എ വൈസ് പ്രസിഡൻ്റ് ജയചന്ദ്രൻ, എക്സിക്യുട്ടീവ് അംഗം ജിൻസ് ഗോപിനാഥ്, അധ്യാപകരായ ബെറ്റ്സി മാത്യു, ജിബിൻ , ജോയൽ , മാഗി, ജീന, സാനിയ, ജിനു എന്നിവർ നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ