Latest News
Loading...

മീനച്ചിൽ - കടുത്തുരുത്തി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമം സംഘാടക മികവിനാൽ മികവാർന്നു.



എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ശാഖാ നേതൃത്വ സംഗമം രാമപുരത്ത് നടന്നു. മീനച്ചിൽ - കടുത്തുരുത്തി യൂണിയനുകളുടെ സംഗമം ആണ് ഇന്ന് നടന്നത്. മൂവായിരത്തോളം ഭാരവാഹികളാണ് മഹാസംഗമത്തിലേയ്ക്ക് ഒഴുകിയെത്തിയത്. ശാഖാ നേതൃത്വ സംഗമം അക്ഷരാർത്ഥത്തിൽ മറ്റൊരു ശക്തി പ്രകടനമായി മാറുകയായിരുന്നു. രാമപുരം സി.ആർ. കേശവൻ വൈദ്യർ നഗറിൽ (മൈക്കിൾ പ്ലാസ ഓഡിറ്റോറിയം) വച്ച് നടന്ന സംഗമത്തിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി അദ്ധ്യക്ഷപദം അലങ്കരിച്ച് ഭാരവാഹികളുമായി സംവദിച്ചു. 

 

 പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്എന്‍ഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാല്‍ മകന്‍ സൂത്രക്കാരനാണെന്നും കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ്എന്‍ഡിപി ശാഖാസംഗമത്തില്‍ സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.




.താനൊരു വര്‍ഗീയവാദിയല്ല. തന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അത് വര്‍ഗീയതയാകും. ലീഗിനോട് പറയേണ്ട കാര്യങ്ങള്‍ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത തനിക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങള്‍ പത്തി താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിന് മുസ്ലീങ്ങള്‍ അല്ലാത്ത എംഎല്‍എമാര്‍ ഇല്ല. എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം മതേതരത്വം പറയുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് തന്നെ ക്രൂശിക്കു്ന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.



രാജ്യം ഭരിക്കേണ്ടത് എങ്ങനെയാണെന്ന് മതശക്തിക്കള്‍ കല്‍പ്പികയാണ്. കേരളത്തില്‍ എസ്എന്‍ഡിപിക്ക് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അത്രയും മലപ്പുറത്ത് ഒരു സമുദായത്തിനുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാസ്ഥ പരിഹരിക്കുന്നതിന് മുസ്ലിംലീഗിനൊപ്പവും ക്രൈസ്തവ പിന്നോക്ക വിഭാഗത്തിന് ഒപ്പവും എസ്എന്‍ഡിപി സമരരംഗത്ത് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഭരണത്തില്‍ വന്നതിന് ശേഷം മറ്റ് സമുദായങ്ങള്‍ക്ക് നേട്ടമുണ്ടായപ്പോള്‍ എസ്എന്‍ഡിപി പിന്തള്ളപെട്ടുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.





യോഗം കൗൺസിലറും കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം ബാബു സ്വാഗതം പറഞ്ഞ മഹാസംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി. യോഗം കൗൺസിലർമാരായ പച്ചയിൽ സന്ദീപ്, എബിൻ അമ്പാടിയിൽ, മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി.പ്രസാദ് ആരിശ്ശേരിൽ, സജീവ് വയലാ, കിഷോർ കുമാർ എന്നിവർ ആശംസകൾ നേർന്നു. മീനച്ചിൽ യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് നന്ദിയും പറഞ്ഞ മഹാസംഗമത്തിൽ വിവിധ ശാഖായോഗങ്ങളിൽ നിന്നായി ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് ഭാരവാഹികൾ ഉൾപ്പെടെ മൂവായിരത്തോളം നേതാക്കൾ ആണ് ആദ്യാവസാനം പങ്കെടുത്തത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments