Latest News
Loading...

മദ്യപിച്ച് വാഹനമോടിച്ച് പോലീസ് വാഹനത്തിൽ ഇടിപ്പിച്ചയാൾ തിടനാട് പോലീസിന്റെ പിടിയിൽ




തിടനാട്: മദ്യപിച്ച് വാഹനമോടിച്ച് പോലീസ് വാഹനത്തിലുൾപ്പെടെ ഇടിപ്പിച്ച് കേടു വരുത്തിയയാൾ തിടനാട് പോലീസിന്റെ പിടിയിൽ. ഈരാറ്റുപേട്ട, അരുവിത്തുറ, ചിറപ്പാറ കോളനി, പുത്തൻപുരയ്ക്കൽ വീട്ടിൽ ഹനീഫയുടെ മകൻ ഷെഫീഖ് ആണ് പോലീസിന്റെ പിടിയിലായത്.




.ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മദ്യപിച്ച ശേഷം കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു വന്നയാളെ നൈറ്റ് പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥരായ എസ്.ഐ റോബി ജോസ് സി.പി.എ ജിബിൻ സിബി എന്നിവർ കൈകാണിച്ചു നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും വളരെ അപകടകരമായി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വാഹനം ഓടിച്ചു കൊണ്ടുവന്ന പ്രതി പോലീസ് വാഹനത്തിൽ ഇടിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തെന്നാണ് കേസ്. 



.പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആണ് പ്രതി ഇത്തരത്തിൽ പ്രവർത്തിച്ചത്. അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ച പ്രതി സ്റ്റേഷനിലും അക്രമാസക്തനായി. ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ 18 ക്രിമിനൽ കേസും, തിടനാട് മൂന്ന് കേസുകളും, മുണ്ടക്കയം കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ ഓരോ കേസുകളും നിലവിലുണ്ട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments