കുടുംബം നന്ദി പ്രകാശനത്തിൻ്റെയും സന്തോഷത്തിൻ്റെയും പങ്കുവയ്ക്കലിൻ്റെയും വേദിയാകണമെന്ന് ഫാ ജോസഫ് നരിതൂക്കിൽ . കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മാതൃ പിതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . തുടർന്ന് മാതാപിതാക്കൾക്കായി ക്ലാസ് നയിച്ച ഈരാറ്റുപേട്ട ജനമൈത്രി എസ്ഐ ശ്രീ ബിനോയ് തോമസ് സമകാലിക കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലഹരി -സൈബർ കുറ്റകൃതങ്ങളെ ക്കുറിച്ചും വിശദമായി പ്രഭാഷണം നടത്തി.
.വികാരി റവ ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ , ശ്രീ സജി നാഗമറ്റത്തിൽ , ശ്രീ . ജെയ്മോൻ പുത്തൻപുരയ്ക്കൽ , ഡോ പ്രിൻസ് മണിയങ്ങാട്ട് , ശ്രീ . അനിൽ ചെരിപുറം എന്നിവർ പ്രസംഗിച്ചു . ശ്രീ ജെയിംസ് പെരുമന ,ശ്രീ സജി പാറശ്ശേരിയിൽ ,ടോമിച്ചൻ പിരിയന്മാക്കൽ , ശ്രീ സണ്ണി കളരിക്കൽ ശ്രീ .ടോണി പായിക്കാട്ട് , ശ്രീ ജിനോ വെട്ടു വയലിൽ , ശ്രീ ജോർജുകുട്ടി കുന്നപ്പള്ളിൽ , ശ്രീ വർഗീസ് പാത്രപാങ്കൽ , എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments