Latest News
Loading...

ആർപ്പോണ തിമിർപ്പിൽ പാലാ സെൻ്റ്.തോമസ്



പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. കാഹളം 2K25 എന്ന് പേരിട്ട ഓണാഘോഷ പരിപാടികൾ രാവിലെ 9:30 ന് സ്കൂൾ അങ്കണത്തിൽ ആരംഭിച്ചു. പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ ഓണപ്പരിപാടികളുടെ നാമ പ്രകാശനം  നിർവ്വഹിച്ചുകൊണ്ട് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച വിളംബര റാലി പി.ടി.എ. പ്രസിഡൻ്റ് വി.എം. തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. 



ചെണ്ട, ചേങ്ങില എന്നിവയുൾപ്പെട്ട വാദ്യമേളത്തിൻ്റെ അകമ്പടിയോടെ നടന്ന റാലിയിൽ മാവേലി, വാമനൻ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട ഐത്യഹത്തിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികൾ പങ്കെടുത്തത് റാലിയെ കൂടുതൽ ആസ്വാദകരമാക്കി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ ഓണസന്ദേശം നല്കി. അദ്ദേഹം കുട്ടികളോടൊത്ത് ഓണപ്പാട്ട് ആലപിക്കുകയും ഓണം നൽകുന്ന സന്ദേശം നന്മയുടെയും എളിമയുടേതുമാണെന്ന് അനുസ്മരിപ്പിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ. മാത്യു, ചെയർപേഴ്സൺ അനീഷ്  മാത്യൂസ് എന്നിവർ പ്രസംഗിച്ചു.



 ശേഷം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ സദസ്സിനെ ആവേശം കൊള്ളിച്ചു. ഓണപ്പാട്ട്, ഡാൻസ്, തിരുവാതിര, പുലിക്കളി എന്നിങ്ങനെ വ്യത്യസ്ത തരം പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. ലെമൺ സ്പൂൺ റേയ്സ്, സൈക്കിൾ സ്ലോ റേയ്സ്, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങി വിവിധ ഇനം കൗതുക മത്സരങ്ങളും നടത്തപ്പെട്ടു.  വിഭവസമൃദ്ധമായ ഓണസദ്യയും അത്തപ്പൂക്കളവും  ഓണാഘോഷങ്ങളുടെ മാറ്റുക്കൂട്ടി. 


കേരള വസ്ത്രങ്ങൾ അണിഞ്ഞെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും ആഘോഷങ്ങളെ വർണ്ണാഭമാക്കി.

സെൻ്റ് തോമസ് സ്കൂളിൽ പ്രത്യേകമായി നടത്തപ്പെടുന്ന സാന്തോം സിഗ്നേച്ചർ പരിപാടിയുടെ ഓഗസ്റ്റ് മാസത്തെ സമ്മാനദാന ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ മാനേജർ റവ. ഫാ. ജോസ് കാക്കല്ലിലിൻ്റെ സാന്നിധ്യത്തിൽപാലാ ഡിവൈഎസ്പി ശ്രീ. സദൻ കെ നിർവഹിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments