Latest News
Loading...

പായസമേളയോടെ ഓണാഘോഷം തുടങ്ങി



 മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ 16-ാമത് ഓണാഘോഷങ്ങള്‍ക്ക് പായസമേളയോടെ പാലായില്‍ തുടക്കം കുറിച്ചു. ആഘോഷങ്ങളും പായസമേളയും മാവേലി ബസാറും മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട് അദ്ധ്യക്ഷത വഹിച്ചു. 


ആദ്യ വില്പന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസിക്കുട്ടി മാത്യു മുനിസിപ്പല്‍ കൗണ്‍സിലര്‍ ആനി ബിജോയ്ക്ക് നല്കി നിര്‍വ്വഹിച്ചു. സജേഷ് ശശി, വി.എം. അബ്ദുള്ള ഖാന്‍, ജോസുകുട്ടി പൂവേലി, ജോര്‍ജ് വലിയപറമ്പില്‍, ജോഷി വട്ടക്കുന്നേല്‍, മൈക്കിള്‍ കാവുകാട്ട്, കിരണ്‍ അരീക്കല്‍, എം.ടി. കൃഷ്ണന്‍നായര്‍, തങ്കച്ചന്‍ കാപ്പില്‍, ബിജു വാതല്ലൂര്‍, ഷാജി പന്തപ്ലാക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍, സജി പുളിക്കല്‍, 


കെ.പി. രാജന്‍, സതീഷ് മണര്‍കാട്ട്, ജോയി വട്ടക്കുന്നേല്‍, സോണി വലിയകാപ്പില്‍, സാജന്‍ പന്തപ്ലാക്കല്‍, ബാബു കലയത്തിനാല്‍, ബാബു പുന്നത്താനം, ബേബി കീപ്പുറം, അനൂപ് ടെന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. പായസം കുടിച്ച് ഏത് ഭക്ഷ്യവസ്തുകൊണ്ടുള്ള പായസം എന്ന മത്സരം ഉണ്ടായിരുന്നു. നിരവധി വ്യക്തികള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments