Latest News
Loading...

KGBEU ഈരാറ്റുപേട്ട ഏരിയ സമ്മേളനം


കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഓഫീസേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട ഏരിയ സമ്മേളനം കെജിബി ഇയു ജില്ലാ സെക്രട്ടറി എബിൻ എം. ചെറിയാൻ ഉദ്ഘാടനം ചെയ്തു. റൂറൽ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന നടപടികളിൽ നിന്നും പൊതുമേഖലയിലെ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 






.ബിഇഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം സെറിൻ കെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എ. അബ്ദുൽ ഖാദർ, കെജിബി ഇയു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ശ്രീരാമൻ, കെ.കെ. ബിനു, രമ്യാ രാജ് എന്നിവർ പ്രസംഗിച്ചു. രഞ്ജു ജോസഫിനെ കൺവീനറായും, എം.കെ. ഉല്ലാസിനെ ജോയിന്റ് കൺവീനറായും ഏരിയ സമ്മേളനം തെരഞ്ഞെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments