പാലാ ഈരാറ്റുപേട്ട റൂട്ടിൽ കൊച്ചിടപ്പാടി ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റ് തകർന്നു വീണു. ഇന്ന് രാവിലെ 10.15 നായിരുന്നു സംഭവം. ഈ പോസ്റ്റിന് ചുവട്ടിലാണ് മിക്കവാറും ദിവസങ്ങളിൽ വാഹന ടെസ്റ്റിംഗ് നടക്കാറുള്ളത്. ടെസ്റ്റിംഗിനായി നിരവധി വാഹനങ്ങൾ ഈ പോസ്റ്റിനു താഴെയും സമീപത്തായും പാർക്കു ചെയ്യാറുണ്ട്. നിരവധി ആളുകളും ഇവിടെ നിൽക്കുന്നത് പതിവാണ്. .
.ഒട്ടേറെ വാഹനങ്ങൾ ഇതുവഴി എപ്പോഴും കടന്നു പോകുന്നതുമാണ്. ഇന്ന് ശനിയാഴ്ച ടെസ്റ്റിംഗ് ഇല്ലാത്തതും അപകട സമയം വാഹനങ്ങൾ കടന്നു വരാതിരുന്നതും മൂലം വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു അധികൃതർ വൈദ്യുതി ബന്ധം വിഛേദിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments